Home » Blog » kerala Max » നിയമസഭയിൽ ശിവൻകുട്ടി അണ്ണൻ ക്ലാസിലെ ബെഞ്ച്മേറ്റിനെപ്പോലെ! കുറിപ്പുമായി മുഹമ്മദ് റിയാസ്
v-sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായുള്ള സവിശേഷമായ രാഷ്ട്രീയ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിലെ തന്റെ ‘കാര്യമായ ചങ്ങായി’യാണ് ശിവൻകുട്ടിയെന്ന് വിശേഷിപ്പിച്ച റിയാസ്, നേമം മണ്ഡലം ഇക്കുറിയും മതവർഗീയ ശക്തികൾക്ക് വിട്ടുനൽകില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്കൂൾ കാലഘട്ടത്തിലെ സൗഹൃദങ്ങളോട് ഉപമിച്ചാണ് റിയാസ് തങ്ങൾക്കിടയിലെ ബന്ധത്തെ വിവരിച്ചത്. “സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരും ചങ്ങായിമാരായിരിക്കും, എന്നാൽ ഒരേ ബെഞ്ചിലിരിക്കുന്നവൻ ‘കാര്യമായ ചങ്ങായി’യായിരിക്കും. നിയമസഭയിൽ എന്റെ തൊട്ടടുത്തിരിക്കുന്ന ശിവൻകുട്ടി അണ്ണനും അങ്ങനെയാണ്. കോഴിക്കോട്ടെ സ്കൂൾ കലോത്സവമായാലും തിരുവനന്തപുരത്തെ ഓണാഘോഷമായാലും ഞങ്ങൾ ഒരു മനസ്സോടെയാണ് നേതൃത്വം നൽകിയത്” റിയാസ് കുറിച്ചു.

 

2021-ൽ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ശിവൻകുട്ടിയിലൂടെ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതും ജനങ്ങൾ അത് നടപ്പിലാക്കിയതും റിയാസ് ഓർമ്മിപ്പിച്ചു. ഇത്തവണയും നേമത്തിലൂടെ ബിജെപി നിയമസഭയിലേക്ക് തിരിച്ചുവരില്ലെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. മതവർഗീയവാദികൾക്ക് നേമം വിട്ടുനൽകില്ലെന്ന ഉറച്ച ബോധ്യത്തോടെയാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നതെന്നും, വോട്ടെണ്ണൽ കഴിയുമ്പോൾ വി. ശിവൻകുട്ടി വിജയം നിലനിർത്തുമെന്നും റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.