Home » Blog » kerala Mex » നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം; പ്രമുഖർ മത്സരത്തിന്
4515aee3a196f6e46ea52e6df77e0d9cf1139db67bb4ba51b396885c9aec3d84.0

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ കേരളത്തിലെ പ്രമുഖർ ഇന്ന് പത്രിക നൽകും. ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും ബിജെപിയുടെ സംസ്ഥാന നേതൃത്വവും ഇന്ന് ഇന്ന് പത്രിക നൽകും.

മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ തുടങ്ങിയവർ ഇന്ന് പത്രിക നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്ന് പത്രിക നൽകി മത്സരരംഗം സജീവമാക്കും. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിക്കും

മങ്കട നിയോജകമണ്ഡലത്തിൽ ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. നേരത്തെ പ്രഖ്യാപിച്ച എം.പി. അലവിയെ മാറ്റി, ലീഗ് വിട്ടുവന്ന മുഹമ്മദിനെ ഇടതുമുന്നണി സ്വതന്ത്രനാക്കുന്നതിലൂടെ മുസ്ലിം ലീഗ് അണികളുടെ വോട്ട് സമാഹരിക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. മാർച്ച്‌ 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മാർച്ച്‌ 24ന് സൂക്ഷ്മ പരിശോധനയും, 26ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്.