Home » Blog » kerala Max » നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത നടപടി; സക്കര്‍ബര്‍ഗ് മാപ്പുപറയണമെന്ന് ബി.ജെ.പി. എം.പി.
mark-zuker-1024x556

<strong>ന്യൂഡല്‍ഹി</strong>: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വാര്‍ത്താവിനിമയ- ഐടി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ ദുബെ സമിതി യോഗത്തിന് ശേഷമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം എന്ന് ആവശ്യപ്പെട്ടത്. സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ നിയമപ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന ‘സേഫ് ഹാര്‍ബര്‍’ നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കി.

ഇതാദ്യമായല്ല മെറ്റ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 2024-ല്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് പ്രസ്താവന നടത്തുകയും പിന്നീട് അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് മാപ്പുപറയണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ സെക്ഷന്‍ 79 പ്രകാരമുളള സേഫ് ഹാര്‍ബര്‍ ആനുകൂല്യം പിന്‍വലിക്കേണ്ടിവരും’: നിഷികാന്ത് ദുബെ പറഞ്ഞു.