തെരുവ് നായ ബൈക്കിന് കുറുകെ ചാടി; യാത്രികന് വാരിയെല്ലിനും കാലിനും കൈക്കും പരിക്ക്

തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ ഗൃഹനാഥനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം നഗരസഭയിലെ മണ്ണന്തല വാര്‍ഡ്‌, നിലാവില്‍ എസ് എസ് സുനില്‍ കുമാറിനാണു (54) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ പോത്തന്‍കോട് പ്ലാമൂട് വച്ചായിരുന്നു തെരുവ് നായ കുറുകെ ചാടിയത്.

അയിരൂപ്പാറയില്‍ നിന്നും പോത്തന്‍കോട്ടേയ്ക്ക് വരുന്ന വഴി സുനില്‍ കുമാറിന്‍റെ ബൈക്ക് കണ്ട് പാതയോരത്തു നിന്നും തെരുവ് നായ എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞ് സുനിൽ റോഡിലേക്ക് വീണാണ് പരിക്കുണ്ടായത്. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനില്‍ കുമാറിനെ കാലിന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വാരിഎല്ലിന് പൊട്ടലും വലത് കാല്‍ മുട്ടിനും കൈക്കും പരിക്കുമുണ്ട്. വെമ്പായം സര്‍വീസ് സഹകരണ ബാങ്കിന്‍റെ കന്യാകുളങ്ങര ബ്രാഞ്ച് മാനേജര്‍ ആണ് സുനില്‍ കുമാര്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *