Home » Blog » kerala Max » തിരുവോണം ബംപർ : ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്
17

തിരുവനന്തപുരം : തിരുവോണം ബംപർ TL 360615 എന്ന ടിക്കറ്റിന്. കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിക്ക് വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഏജൻസിയിലെ അനീഷ് പറഞ്ഞു. മുൻപും ഈ ഏജൻസി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്.

രണ്ടാം സമ്മാനം (1,00,00,000/-)

TA-957486, TB-642974, TC-810428, TD-305900, TE-328611, TG-805847, TH-902375, TJ-150990, TK-375661, TL-888018, TA-300530, TB-439962, TC-952340, TD-279706, TE-970611, TG-355002, TH-192282, TJ-978616, TK-976006, TL-792519

മൂന്നാം സമ്മാനം (25,00,000/-)

TA-190509, TB-342811, TC-790518, TD-391100, TE-574804, TG-132958, TH-190728, TJ-857456, TK-117233, TL-214267, TA-398143, TB-884286, TC-429837, TD-539041, TE-683330, TG-971190, TH-838226, TJ-484920, TK-540538, TL-340163

നാലാം സമ്മാനം (5,00,000/-)

TA 369775 TB 558547 TC 278059 TD 905827 TE 594498 TG 136478 TH 410444 TJ 308307 TK 757590 TL 206074

അ‍‍ഞ്ചാം സമ്മാനം (2,00,000/-)

TA 848952 TB 111460 TC 595357 TD 339006 TE 708462 KR TG 120016 TH 856481 TJ 184151 TK 826615 TL 914962

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്‍പന വഴി സര്‍ക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമ്മിഷന്‍. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.

സമ്മാനഘടന ഇങ്ങനെ

125.54 കോടി രൂപയാണ് ആകെ സമ്മാനത്തുക. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്ക് ലഭിക്കും. ഓരോ സീരിസിലെയും രണ്ടു പേര്‍ കോടിപതികളാകും. ഒന്നാം സമ്മാനവും 20 പേര്‍ക്ക് രണ്ടാം സമ്മാനവും ചേരുമ്പോള്‍ ആകെ 21 പേര്‍ കോടിപതികളാകും. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നല്‍കും. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും.

നടപടിക്രമങ്ങള്‍

സമ്മാനം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്ന് ടിക്കറ്റിന്റെ പുറത്ത് പേരും ഒപ്പും രേഖപ്പെടുത്തി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ലോട്ടറി സമര്‍പ്പിച്ചാല്‍ ഏതാണ്ട് 15, 20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ഇതിനായി പാന്‍ കാര്‍ഡും ആര്‍ബിഐ അംഗീകാരമുള്ള ബാങ്കില്‍ അക്കൗണ്ടും നിര്‍ബന്ധമാണ്. സമ്മാനാര്‍ഹമായ ടിക്കറ്റും പാന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ടു വിവരങ്ങളും സഹിതം ലോട്ടറി ഏജൻസിയിലോ ബാങ്കിലോ ജില്ലാ ലോട്ടറി ഓഫിസിലോ ആണ് ടിക്കറ്റ് ഏല്‍പ്പിക്കേണ്ടത്. 30 ദിവസത്തിനകം ടിക്കറ്റ് എത്തിച്ചില്ലെങ്കില്‍ ജില്ലാ ലോട്ടറി ഓഫിസറെ നേരില്‍ കണ്ട് കാരണം ബോധ്യപ്പെടുത്തണം. ഇതിനു ശേഷവും ടിക്കറ്റ് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റില്‍ എത്തി ഡയറക്ടറെ കണ്ട് എന്തുകൊണ്ട് നേരത്തെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം ബോധ്യപ്പെടുത്തി വേണം ടിക്കറ്റ് സമര്‍പ്പിക്കാന്‍. ഇത്തരത്തില്‍ 90 ദിവസമാണ് ആകെ അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *