Home » Blog » kerala Max » ജെൻസി തലമുറയുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകാൻ രാഹുൽ ഗാന്ധിയുടെ പുതിയ ക്യാമ്പയിൻ
rahulkhandi-680x450

<strong>ന്യൂഡല്‍ഹി</strong>: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയിട്ടുള്ള ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിനുമായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. തന്നോട് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കമെന്നുമാണ് രാഹുല്‍ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ വഴിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അദ്ദേഹം ഉത്തരം നല്‍കി കഴിഞ്ഞു.
ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു.

ജാര്‍ഖണ്ഡിലെ ജെഎംഎം മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെയാണ്. ഡെറാഡൂണിലെ കോട്ടയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാളെ അലഹബാദില്‍ നടക്കുന്ന പരിപാടിയിലും ഇത് പറയും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. കേന്ദ്ര സര്‍ക്കാരോ, കോണ്‍ഗ്രസ് സര്‍ക്കാരോ, ജാര്‍ഖണ്ഡ് സര്‍ക്കാരോ ആകട്ടെ, എല്ലാ സര്‍ക്കാരുകളും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.