Home » Blog » kerala Max » ടാറ്റ എഐഎ ‘ശുഭ് എസ്ഐപി’ അവതരിപ്പിച്ചു
Tata AIA New logo

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ആയ ടാറ്റ എഐഎ ശുഭ് എസ്ഐപി പുറത്തിറക്കി. സമ്പാദ്യ രൂപീകരണം, സുരക്ഷ, റിട്ടയർമെന്‍റ് പ്ലാനിംഗ് എന്നിവ ഒരൊറ്റ ഫ്ലെക്‌സിബിൾ സൊല്യൂഷനിൽ കൊണ്ടുവരുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ ആണിത്. വിപണിയുമായി ബന്ധിപ്പിച്ചുള്ള ഒരു നിക്ഷേപം കെട്ടിപ്പടുക്കാനും, കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും, റിട്ടയർമെന്‍റ് സമയത്ത് കൃത്യമായ രീതിയിൽ തുക പിൻവലിക്കാനും വ്യക്തികളെ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദീർഘകാല സാമ്പത്തിക പരിഹാരങ്ങൾ തേടുന്ന വ്യക്തികൾക്ക് ടാറ്റ എഐഎ ശുഭ് എസ്ഐപി ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി, മുൻനിര ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പോളിസിബസാറുമായി ടാറ്റ എഐഎ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്കായി വിപണിയുമായി ബന്ധിപ്പിച്ചുള്ള നിക്ഷേപ അവസരങ്ങളും ഒപ്പം ലോയൽറ്റി അഡിഷനുകളും മെച്യൂരിറ്റി ബൂസ്റ്ററുകളും ഈ പ്ലാൻ ലഭ്യമാക്കുന്നുണ്ട്. കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് മികച്ച സാമ്പത്തിക പരിരക്ഷ നൽകാനും ഈ പദ്ധതി സഹായിക്കും. രക്ഷിതാവിൻ്റെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ, ഭാവിയിലെ പ്രീമിയം അടവുകൾ ഒഴിവാക്കുന്ന വെയ്‌വർ ഓഫ് പ്രീമിയം ആനുകൂല്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ അനുസരിച്ച് പ്രീമിയത്തിൻ്റെ ഒന്നോ രണ്ടോ മൂന്നോ ഇരട്ടി തുക വരെ ഫണ്ട് ലഭ്യമാക്കുന്ന തരത്തിൽ ഈ ആനുകൂല്യം വർദ്ധിപ്പിക്കാനും സാധിക്കും.

റിട്ടയർമെൻ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നവർക്കായി മികച്ചൊരു റിട്ടയർമെൻ്റ് ഫണ്ട് രൂപീകരിക്കാനും അറുപത് വയസ് മുതൽ ഓട്ടോമാറ്റിക് സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ ആരംഭിക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്. നിശ്ചിത തുകയായോ അല്ലെങ്കിൽ ഫണ്ട് മൂല്യത്തിൻ്റെ നിശ്ചിത ശതമാനമായോ പിൻവലിക്കലുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയും. കൂടാതെ, ആവശ്യമുള്ള സമയത്ത് സ്വരൂപിച്ച ഫണ്ടുകൾ ലഭ്യമാക്കുന്നതിനായി ഭാഗികമായി തുക പിൻവലിക്കാനുള്ള സൗകര്യവും ഓട്ടോമാറ്റിക് ഭാഗിക പിൻവലിക്കൽ സംവിധാനവും പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.

കുടുംബത്തിൻ്റെ സാമ്പത്തിക ആസൂത്രണം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി നോമിനി കണ്ടിന്വേഷൻ അവകാശങ്ങളും ടാറ്റ എഐഎ ശുഭ് എസ്ഐപി നൽകുന്നുണ്ട്. പോളിസി ഉടമയുടെ മരണശേഷം ഫണ്ട് മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാനും പോളിസി തുടരാനും ഈ ആനുകൂല്യം നോമിനികളെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *