Home » Blog » kerala Max » ജിടെക് മാരത്തൺ 2027: അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും ബുധനാഴ്ച
1-1

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (Group of Technology Companies – GTech) സംഘടിപ്പിക്കുന്ന ജിടെക് മാരത്തൺ 2027-ന്റെ അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും 2026 ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം 5:00 മണിക്ക് തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കും.  കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്  മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ് എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുക്കും.  ജിടെക് മാരത്തൺ 2027-ന്റെ ഔദ്യോഗിക പ്രൊമോഷണൽ വീഡിയോ പ്രകാശനത്തോടൊപ്പം റണ്ണിംഗ് ക്ലബ്ബുകളെ ആദരിക്കലും അനുമോദന സംവാദവുമുണ്ടാകും.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന് (#drugfreekerala) ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ.ടി മേഖലയുടെ സാമൂഹിക പ്രതിബദ്ധതയും ആരോഗ്യ അവബോധവും മുൻനിർത്തിയാണ് അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്. 2027 ജനുവരി 31-ന് സംഘടിപ്പിക്കുന്ന മാരത്തണിൽ 21.1 കിലോമീറ്റർ (ഹാഫ് മാരത്തൺ), 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

മാരത്തണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് http://www.gtechmarathon.com  ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *