Home » Blog » Kerala » ജി. സുധാകരൻ പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കർ
16

തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ പ്രോടേം സ്പീക്കറാകും.പുതിയ നിയമസഭയിലെ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നതാണ് പ്രോടേം സ്പീക്കറുടെ പ്രധാന ചുമതല.

1996-ൽ കായംകുളത്തുനിന്നും, പിന്നീട് 2006, 2011, 2016 വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും സഭയിലെത്തിയ ജി. സുധാകരന് ദീർഘകാലത്തെ പാർലമെന്ററി പരിചയസമ്പത്തുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഒന്നാം പിണറായി വിജയൻ മന്ത്രിസഭകളിൽ യഥാക്രമം സഹകരണം-ദേവസ്വം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോക്ഭവനിൽ (രാജ്ഭവൻ) നടക്കുന്ന ചടങ്ങിൽ ഗവർണ്ണർക്ക് മുൻപാകെ ജി. സുധാകരൻ ആദ്യം പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് നിയമസഭാ മന്ദിരത്തിൽ വച്ച് അദ്ദേഹം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷമായിരിക്കും സഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുക.