Thiruvananthapuram, Jul 08 (ANI): Leader of Opposition in Kerala Legislative Assembly and Congress MLA V D Satheesan speaks to media on the revelation by an RTI report that Kerala invited 'spy' Jyoti Malhotra as a state tourism influencer, in Thiruvananthapuram on Tuesday. (ANI Video Grab)
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. ജനപ്രിയ പ്രഖ്യാപനങ്ങൾ തന്നെയാണ് ആദ്യയോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു.
ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി.
