Home » Blog » kerala Mex » ജനകീയ നിയമങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നു: ജോസ് കെ മാണി
288f9fa7f21b76d06d218ffd64e2caef07011755496be6de54e6e1f56c407a96.0

കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സാധാരണക്കാർക്കായി സർക്കാർ നടപ്പിലാക്കിയ വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ഈ ലക്ഷ്യം കൈവരിക്കാൻ വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ജനകീയ നിയമങ്ങളെ കേന്ദ്രം അട്ടിമറിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവരാവകാശം ഉൾപ്പെടെയുള്ള സുപ്രധാന നിയമങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. സ്പീക്കർ പദവിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്നും സഭയിൽ എന്ത് ചർച്ച ചെയ്യണമെന്ന് സർക്കാർ സ്പീക്കർക്ക് നിർദ്ദേശം നൽകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കവി സച്ചിദാനന്ദന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതിയെന്നുമായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലാ മണ്ഡലത്തിൽ തന്നെ ജനവിധി തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടയിൽ മൈക്ക് വാങ്ങിയ മന്ത്രി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.