Home » Blog » kerala Max » ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി അംഗങ്ങൾ
court-3-680x450

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി ആവശ്യത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസിലെ നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം. ചോദ്യം ചെയ്യലിന് അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന നിയമോപദേശം ലഭിച്ചിരുന്നു.

ഇതിനിടെയാണ് പിഎസ്‌സിയുടെ പുതിയ നീക്കം. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം പിഎസ്സി ആസ്ഥാനത്ത് പോകേണ്ടന്നാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത്. പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്ത് ചെല്ലണം എന്നും റിപ്പോർട്ടിലുണ്ട്. ആസൂത്രണ ബോ‍ർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‍സിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ​ ഈ മാസം 15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അന്വേഷണസംഘത്തിലെ എസ് പി സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാൽ ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങൾ തീരുമാനം എടുത്തത്. നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ അംഗങ്ങൾ വിസമ്മതിച്ചിരുന്നു. അന്വേഷണ സംഘം ആസ്ഥാനത്തേക്ക് എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *