Home » Blog » kerala Max » ഗൺമാൻ പ്രതിയായ മർദ്ദനക്കേസ്; സസ്പെൻഷൻ നടപടികളിലേക്ക്
suspension

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തിൽ, പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്. അതേസമയം, കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന ആരോപണത്തിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയ ശേഷം മാത്രമേ സമർപ്പിക്കുകയുള്ളൂ എന്നതിനാൽ വൈകും.