Home » Blog » kerala Max » ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് പൊലീസ് തടഞ്ഞു
24

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച് പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചിൽ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡൽഹി.

പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡിന് മുന്നിൽ കയറി എസ്പി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.

ഇന്നലെവരെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *