Home » Blog » Kerala » ഗവർണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനിൽ എത്തി കൂട്ടിക്കാഴ്ച നടത്തി
12

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനിൽ എത്തി കൂട്ടിക്കാഴ്ച നടത്തി. ഗവർണർക്ക് നന്ദി അറിയിച്ച പിണറായിക്ക് ഗവർണർ ആശംസകൾ നേർന്നു. പിണറായി നേരത്തെ രാജിക്കത്ത് നൽകിയിരുന്നു. പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു.

നിയമസഭാ ഫലം വന്ന ശേഷം ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടെന്നുവെച്ചു. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് അദ്ദേഹം ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.