Home » Blog » kerala Max » ക്ലാസിൽ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചതിൽ ‘ദുരുദ്ദേശ്യമില്ല’ ; അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി
12

കൊച്ചി: ക്ലാസിനിടെ ഉറക്കം തൂങ്ങിയ വിദ്യാർഥിനിയുടെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കമുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ നടപടി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്.

ക്ലാസിനിടെ വിദ്യാർഥിനി ഉറക്കംതൂങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉണർത്തുന്നതിനായാണ് കൈവെള്ളയിൽ അടിച്ചതെന്നാണ് അധ്യാപകന്റെ വാദം. മറ്റ് വിദ്യാർഥികൾക്കു മുന്നിലായിരുന്നു സംഭവമെന്നും അതിനാൽ അധ്യാപകന് വിദ്യാർഥിനിയുടെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അധ്യാപകന്റെ പ്രവൃത്തിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കാൻ ആവശ്യമായ ദുരുദ്ദേശ്യം വ്യക്തമാകുന്നില്ലെന്നും കോടതി വിലയിരുത്തി. ആരോപണങ്ങൾ അതേപടി അംഗീകരിച്ചാലും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ആവശ്യമായ കുറ്റബോധം തെളിയുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകൻ നൽകിയ ഹർജി അനുവദിച്ച് കേസ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *