Home » Blog » kerala Mex » കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; 17 വയസ്സുകാരന്റെ കൈക്ക് ഗുരുതര പരിക്ക്

വടകരയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശിയായ 17 വയസ്സുകാരൻ യദു യാദവിനാണ് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം വീടിന്റെ ടെറസിന് മുകളിൽ വെച്ച് ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. പരിക്കേറ്റ യദുവിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായ പരിക്കാണുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.