കൊഴുപ്പ; കാൻസറിനെപ്പോലും ചെറുക്കാൻ ശേഷിയുള്ള ആ​ന്റിഓക്സിഡ​ന്റുകളാൽ സമ്പുഷ്ടം

ഈർപ്പമുള്ള സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ധാരാളം ​ഗുണങ്ങളുള്ള ഒരു ഇലക്കറി കൂടിയാണിത്. ചീര കൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കൊഴുപ്പ കൊണ്ടും ഉണ്ടാക്കാം. ഇന്ത്യയിലുടനീളം ഇത് കണ്ടുവരുന്നു. മുറിവ് ,രക്തശ്രാവം ,പനി ,വയറിളക്കം ,തലവേദന ,ചെവിവേദന മുതലായ രോഗങ്ങൾക്ക് ആയുർവേദ പാരമ്പര്യ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന് ചെറിയ ഉപ്പുരസമുള്ളതിനാൽ കേരളത്തിൽ ഉപ്പുചീര എന്ന പേരിലും കൊഴുപ്പ അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ ലോണി എന്ന പേരിൽ അറിയപ്പെടുന്നു .

ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു ഏകവർഷ ഔഷധിയാണിത് .തണ്ടുകളും ഇലകളും മിനുസമുള്ളതും മൃദുവുമാണ് .തണ്ടുകൾക്ക് ചുവപ്പു നിറമോ തവിട്ടു നിറമോ ആയിരിക്കും. ഇലകൾക്ക് തവിയുടെ ആകൃതിയും ഞെട്ടുകൾ ഇല്ലാത്തതുമാണ് .പല വലുപ്പത്തിലുള്ള ഇലകൾ ഒരേ ചെടിയിൽ കാണുന്നു .ഇവയുടെ പൂക്കൾക്ക് മഞ്ഞ നിറം .ഇവയുടെ വിത്തുകൾ കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു .വലുതും ചെറുതുമായി ഈ സസ്യം രണ്ടിനങ്ങളുണ്ട് .

കൊഴുപ്പ ഒരു ഇലക്കറിയാണ് .സാധാരണ ചീരകൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കൊഴുപ്പകൊണ്ടും തയാറാക്കാം .കൂടാതെ .സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പ ഉപയോഗിക്കുന്നു. കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും .വിറ്റാമിൻ A ,B , C എന്നിവയും. ഒമേഗ-3 ഫാറ്റീ ആസിഡും , ആന്റി ഓക്സിഡന്റുകളും കൊഴുപ്പയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു .

കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലങ്കിലും ഉത്തരേന്ത്യയിൽ മിക്കവാറും എല്ലാ കറികളിലും കൊഴുപ്പ ചീര ഉപയോഗിക്കുന്നു .ഇവയ്ക്കു പുറമെ ഉറക്കത്തിൽ ദുസ്വപ്നം കാണുക .പിച്ചും പേയും പറയുക തുടങ്ങിയവയ്ക്ക് കൊഴുപ്പ ചീര ഉറങ്ങുമ്പോൾ കട്ടിലിൽ കെട്ടിയിടുന്ന പതിവും ഉത്തരേന്ത്യയിലുണ്ട് .

കൊഴുപ്പയുടെ ഔഷധഗുണങ്ങൾ.
ശരീരതാപനില ക്രമീകരിക്കും .മൂത്രം വർധിപ്പിക്കും. മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ ഇല്ലാതാക്കും .ചുമ ,പനി ,വയറിളക്കം ,ചർമ്മരോഗങ്ങൾ ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .വയറുവേദന ,ശരീര വേദന ,തലവേദന ,ചെവിവേദന എന്നിവയ്ക്കും നല്ലതാണ് .വീക്കം ,മുറിവുകൾ ,രക്തശ്രാവം എന്നിവയ്ക്കും നല്ലതാണ് .വൃക്കരോഗങ്ങൾ ,കരൾ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ്.

ഇതിന്റെ വിത്തിന് അണുനാശക ശക്തിയുണ്ട്. ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമായ ഒമേഗ-3 ഫാറ്റീ ആസിഡു് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ, എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്ന മറ്റു ഘടകങ്ങളും കൊഴുപ്പയെ വിശിഷ്ടമാക്കുന്നു. കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.

കൊഴുപ്പയുടെ ചില ഔഷധപ്രയോഗങ്ങൾ .

കൊഴുപ്പ 10 മുതൽ 15 ഗ്രാം വരെ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്രതടസ്സം മുതലായവ മാറിക്കിട്ടും .കൊഴുപ്പ അരച്ച് നെറ്റിയിൽ കനത്തിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും .കൊഴുപ്പ അരച്ച് പുറമെ പുരട്ടിയാൽ എക്സിമ ,പുഴുക്കടി മുതലായവ മാറിക്കിട്ടും .മൂലക്കുരുവിന് കൊഴുപ്പ തോരൻ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .വയറിളക്കം ,പനി ,ചുമ ,മലത്തിൽ രക്തത്തിന്റെ അംശം കാണുക,അമിത ആർത്തവം ,വയറുവേദന ,തലവേദന മുതലായവയ്ക്ക് കൊഴുപ്പയുടെ നീര് കഴിക്കുതും കൊഴുപ്പ ഉണക്കിപ്പൊടിച്ച പൊടി ചായപോലെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ് .കൊഴുപ്പയുടെ നീര് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറിക്കിട്ടും .കൊഴുപ്പ അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും.

കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍ അരച്ച് നെറ്റിയില്‍‍‍ പുരട്ടുക. തലവേദന ശമിക്കും.

കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം കടുക്ക, താന്നിക്ക, ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ തലയ്ക്കും കണ്ണിനും ഉള്ള അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും ശമനമുണ്ടാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *