Home » Blog » Kerala » കൊട്ടാരക്കരയിൽ വാഹനാപകടം; ടാങ്കർ ലോറി–കാർ കൂട്ടിയിടിയിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
images - 2026-07-04T185200.655

കൊട്ടാരക്കര: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും തമ്മിൽ ശക്തമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

 

എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും, അടൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടൻ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന് ഉള്ളിലേക്ക് ചുരുണ്ടുകൂടിയതിനാൽ അനീഷ് അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് അനീഷിനെ പുറത്തെടുത്തത്. അനീഷിന്റെ പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.