കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; സർവകലാശാലയിൽ വൻ സംഘർഷം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷം. യൂണിവേഴ്സിറ്റിയിലും പരിസരത്തും എസ്എഫ്ഐയും കെഎസ്യുപ്രവർത്തകരും ചേരിതിരിഞ്ഞ് ആക്രമിക്കുകയാണ്. പോലീസെത്തി ലാത്തിവീശി.

ക്യമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെ.എസ്.യു. പ്രവർത്തകരാണ് പുറത്തുനിന്നും കല്ലെറിയുന്നതെന്നാണ് വിവരം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ജനറൽ സീറ്റിൽ കെ.എസ്.യു. വിജയിക്കുന്നത്. ഏഴ് സീറ്റില്‍ ആറ് സീറ്റുകളാണ് എസ്എഫ്‌ഐ നേടിയത്. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ്എഫ്‌ഐയും ഒന്നില്‍ കെഎസ്‌യുവും വിജയിച്ചു.

കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. വലിയ പോലീസ് സുരക്ഷയോടെ ആണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *