കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി; സംസ്ഥാന വൈസ് പ്രസിഡന്റുമാർക്കും ജില്ലാ പ്രസിഡന്റിനുമെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: പരസ്ത്രീ ബന്ധം ആരോപിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി. കേസെടുത്ത് ഇരവിപുരം പൊലീസ്. കെഎസ്‌യു ജനറൽ സെക്രട്ടറി ആഷിക് ബൈജുവാണ് പരാതി നൽകിയത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് ഇരവിപുരം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

യദു, അരുൺ, അൻവർ എന്നിവർ 2024 ഡിസംബർ 9ന് ആഷിക്കിനെ വിളിച്ച് പരസ്ത്രീ ബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ. തുടർന്ന് തിരുവനന്തപുരത്ത് പീഡനത്തിന് ഇരയാക്കി എന്ന് ആരോപിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദ സന്ദേശം അയച്ചെന്നുമാണ് ആഷിക്കിന്റെ മൊഴി. തിങ്കളാഴ്ചയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും അന്വേഷണം നടക്കുന്നതായും ഇരവിപുരം പൊലീസ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *