കുളിക്കുന്നതിന് സമയം നോക്കേണ്ടതുണ്ടോ?

നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകുന്ന ഒന്നാണ് കുളി. ദിവസേനെ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചിലർ ദിവസം ഒരു പ്രാവശ്യം കുളിക്കുന്നു, എന്നാൽ ദിവസേനെ രണ്ടും മൂന്നും പ്രാവശ്യം കുളിക്കുന്നവരും ഉണ്ട്. എന്നാൽ കുളിക്കുന്നതിന് നമ്മൾ സമയം നോക്കേണ്ടതുണ്ടോ?അത് വേണമെന്നാണ് പഴമക്കാർ പറയുന്നത്. അത് സൂര്യോദയവും അസ്തമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മാത്രം. പൊതുവെ രാവിലെ സൂര്യനുദിക്കുന്നതിനു മുൻപും വൈകിട്ട് അസ്തമനത്തിനു മുൻപും കുളിക്കണമെന്നാണ് ആയുർവേദം പറയുന്നത്.

ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ സ്നാനകർമാദികൾ നടത്തുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകും. ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിനു നാല് യാമങ്ങൾ ഉണ്ട്.

4നും 5നും ഇടയിൽ
പുലർച്ചെ 4നും 5നും ഇടയിൽ കുളിക്കുന്നതിനെ മുനിസ്‌നാനം എന്നാണ് അറിയപ്പെടുന്നത്. സ്നാനത്തിനു അത്യുത്തമമെന്നു നിഷ്‌കർഷിച്ചിട്ടുള്ള സമയമാണിത്. ഈ സമയത്ത് കുളിക്കുന്നതിലൂടെ സുഖം, ആരോഗ്യം, പ്രതിരോധ ശക്തി ,ബുദ്ധികൂർമത ,ഏകാഗ്രത എന്നിവ പ്രദാനം ചെയ്യും .

5നും 6നും ഇടയിൽ
5നും 6നും ഇടയിൽ കുളിക്കുന്നതിനെ ദേവസ്നാനം എന്നാണ് അറിയപ്പെടുന്നത്. ഈ സമയം കുളിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്. ജീവിതത്തിൽ കീർത്തി, സമൃദ്ധി, മനഃശാന്തി, സുഖം എന്നിവ ഈ നേരത്തെ കുളിയിലൂടെ സ്വന്തമാകാം.

6നും 8നും ഇടയിൽ
6നും 8നും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നാണ് അറിയപ്പെടുന്നത്. അനുയോജ്യമായ സമയമാണിത്. ഈ സമയത്തെ സ്നാനം ഭാഗ്യം, ഐക്യം, സന്തോഷം എന്നിവ പ്രദാനം ചെയ്യുമെന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത്.

8 മണിക്ക് ശേഷമുള്ള കുളി
8 മണിക്ക് ശേഷമുള്ള സ്നാനം രാക്ഷസി സ്നാനം എന്നറിയപ്പെടുന്നു. ഈ സമയത്തെ സ്നാനം കഴിവതും ഒഴിവാക്കുക. അതിനു സാധിക്കാത്തവർ വൈകിട്ട് സൂര്യാസ്തമനത്തിനു മുന്നേയുള്ള സമയം സ്നാനത്തിനു തിരഞ്ഞെടുക്കുക. രാവിലെ 8നു ശേഷമുള്ള കുളി ക്ലേശം, നഷ്ടം, ദാരിദ്രം എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. അതിനാലാണ് പഴമക്കാർ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷമേ കർമങ്ങൾ ആരംഭിക്കാവൂ എന്ന ചിട്ട വച്ചിരുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *