തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളം – മുള്ളൻകൊല്ലി – ഓലഞ്ചേരി റോഡ് നവീകരണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായി. റോഡ് നവീകരണത്തിനായി കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടര കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തും. റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി വേഗത്തിൽ ആരംഭിക്കാൻ പട്ടികജാതി-പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമേ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
