Home » Blog » Kerala » കണ്ണൂരിൽ ഓടുന്ന ബസിന് തീപിടിച്ചു; ആളപായമില്ല
15

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യബസിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. ഓടുന്ന ബസിൽ തീ ആളി പടരുകയായിരുന്നു.

യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും ബസ്സ് മുഴുവനായി കത്തി നശിച്ചിരുന്നു.