Your Image Description Your Image Description

ട്രാൻസിലേഷൻ ഫീച്ചറുമായി വാട്സ് ആപ്പ്. ആപ്പിനുള്ളിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് ട്രാൻസിലേഷൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‍സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ഇനിമുതൽ ചാറ്റുകളില്‍ മറ്റ് ഭാഷകളില്‍ വരുന്ന സന്ദേശങ്ങള്‍ അനായാസം ട്രാൻസിലേറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ഒരു തേഡ-പാര്‍ട്ടി ട്രാൻസിലേഷൻ ആപ്പുകളോ ടൂളുകളോ ആവശ്യമില്ലന്ന് സാരം. ചാറ്റിംഗ് വേഗം കൂട്ടാന്‍ ഈ ഫീച്ചര്‍ സഹായകമാകും.

ഈ പ്രക്രിയ വളരെ ലളിതമാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഒരു ചാറ്റിലെ ഏത് മെസേജിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ ട്രാൻസിലേഷൻ എന്ന ഓപ്ഷൻ ലഭ്യമാകും. തുടർന്ന് ഏത് ഭാഷയിൽ നിന്നോ ഏത് ഭാഷയിലേക്കോ വിവർത്തനം ചെയ്യണമെന്ന് തിരഞ്ഞെടുക്കാം. ഭാവിയിലെ ഉപയോഗത്തിനായി ആ സെറ്റിംഗ്‍സ് സൂക്ഷിക്കാനും കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ, ചാനൽ അപ്‌ഡേറ്റുകൾ എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകും.

മുഴുവൻ ചാറ്റ് ത്രെഡുകൾക്കും ഓട്ടോമാറ്റിക് ട്രാൻസിലേഷൻ ലഭിക്കുന്നതിനുള്ള ഒരു അധിക ഓപ്ഷനും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് ഒരിക്കൽ ആക്‌ടീവാക്കിയാൽ മറ്റൊരു ഭാഷയിൽ നിന്നും ലഭിക്കുന്ന എല്ലാ മെസേജുകളും ഉടനടി വിവർത്തനം ചെയ്യപ്പെടും.

ഐഫോൺ ഉപയോക്താക്കൾക്ക് 19-ൽ അധികം ഭാഷകളിൽ വിവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

അതേസമയം ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകൾ ലഭിക്കും. ഈ ഭാഷകളിൽ ഇംഗ്ലീഷ്, സ്‌പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നിവ ഉൾപ്പെടുന്നു

 

Related Posts