Home » Blog » Cinema » ‘ഒരാളുടെ ജീവിതം വച്ച് കളിക്കരുത്’, വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ തന്റെ സിനിമകളൊന്നും റിലീസ് ചെയ്യില്ലെന്ന് നടൻ ജയം രവി
13

തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചു നടൻ രവി മോഹൻ. ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ തന്റെ സിനിമകളൊന്നും റിലീസ് ചെയ്യില്ലെന്ന് താരം പ്രഖ്യാപിച്ചു. തന്നെയും തന്റെ സുഹൃത്തായ കെനീഷയെയും സൈബർ ഇടങ്ങളിൽ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു. തന്റെ മക്കളെ കാണാൻ പോലും അനുവദിക്കാതെ മാനസികമായി തളർത്തുകയാണെന്ന് ജയം രവി ആരോപിച്ചു.

കുട്ടികളുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയച്ച് തന്നെ അകറ്റി നിർത്തുകയാണ്. അവരുമായി ഫോൺ ബന്ധംപോലും വിച്ഛേദിച്ചിരിക്കുകയാണ്. ഈ ക്രൂരതകൾ കാരണം താൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങിയെന്നും, ഒരു ദിവസം ഈ ലോകത്തോട് വിട പറയേണ്ടി വരുമെന്നും താരം വൈകാരികമായി പറഞ്ഞു. ഇനി സിനിമയിൽ ജോലി ചെയ്യില്ലെന്നും, പേര് വീണ്ടെടുത്ത ശേഷം മാത്രമേ അഭിനയത്തിലേക്ക് മടങ്ങിവരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഗായിക കെനീഷ ഇൻസ്റ്റാഗ്രാമിൽ താനുമായുള്ള സൗഹൃദം ഉപേക്ഷിക്കുന്നതായി സൂചന നൽകുന്ന കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ജയം രവിയുടെ ഈ പ്രതികരണം. നിരന്തരമായ സൈബർ ആക്രമണങ്ങൾക്കൊടുവിൽ “സമാധാനത്തോടെയും സ്നേഹത്തോടെയും താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നു” എന്നാണ് കെനീഷ കുറിച്ചത്. കെനീഷയെ സൈബർ ആക്രമണം നടത്തി ഇവർ ഇറക്കിവിട്ടതാണെന്നും അവൾ എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടെ എന്നും രവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവാഹമോചന വാർത്തകൾ പുറത്തുവന്നതു മുതൽ ജയം രവിയുടെ വ്യക്തിജീവിതം വലിയ മാധ്യമചർച്ചയായിരുന്നു. എന്നാൽ, തന്റെ സമാധാനം കെടുത്തുന്നവരുടെ സമാധാനം അവസാനിപ്പിച്ച ശേഷമേ താൻ അടങ്ങൂ എന്നും താരം മുന്നറിയിപ്പ് നൽകി. തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു നടന്റെ ഈ വെളിപ്പെടുത്തലുകൾ.