Your Image Description Your Image Description

ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണുകള്‍ സീരീസ് സെപ്റ്റംബര്‍ 9ന് വിപണിയിലെത്തും.ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് വിപണിയിൽ എത്തുന്നത്.

ജെപി മോര്‍ഗന്‍ റിസര്‍ച്ച് നോട്ട് പുറത്തുവിട്ടതനുസരിച് ഐഫോണ്‍ 17 (799 ഡോളര്‍), ഐഫോണ്‍ 17 എയര്‍ (899-949 ഡോളര്‍), ഐഫോണ്‍ 17 പ്രോ (1,099 ഡോളര്‍), ഐഫോണ്‍ 17 പ്രോ മാക്‌സ് (1,199 ഡോളര്‍) എന്നിങ്ങനെ യാണ് ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ക്ക് വില.

ഐഫോണ്‍ 17 പ്രോ മോഡലിനാണ് പതിവില്‍ നിന്ന് വിലയുയര്‍ന്നിരിക്കുന്നത്. ബേസ് വേരിയന്‍റ് 128 ജിബിയില്‍ നിന്ന് 256 ജിബിയായി ഉയരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

അതേസമയം ഐഫോണ്‍ 17 സീരീസ് ഫോണുകളുടെ യഥാര്‍ഥ വില അറിയാന്‍ സെപ്റ്റംബര്‍ 9ലെ ലോഞ്ച് ഇവന്‍റ് വരെ കാത്തിരിക്കേണ്ടിവരും. അന്ന് മാത്രമേ വില വിവരം ആപ്പിള്‍ പുറത്തുവിടുകയുള്ളൂ.

 

Related Posts