Home » Blog » kerala Max » എസ്ബിഐ ഫണ്ട്സ് മാനേജ്‌മന്റ് ലിമിറ്റഡ് ഐപിഒയ്ക്ക് ഗംഭീര തുടക്കം
3
കൊച്ചി: രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്‌ബിഐ ഫണ്ട്സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഐപിഒയ്ക്ക് (പ്രാരംഭ ഓഹരി വിൽപ്പന) വിപണിയിൽ ആവേശകരമായ സ്വീകരണം. ഐപിഒയുടെ ആദ്യദിനത്തിൽ പൊതുവിപണിയിൽ വെച്ച ഓഹരികളുടെ 68 ശതമാനത്തിന് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. പൊതുജനങ്ങൾക്കായി മാറ്റിവെച്ച 12.45 കോടി ഓഹരികളിൽ 8.50 കോടിയിലധികം ഓഹരികൾക്കുള്ള ബിഡുകളാണ് ആദ്യദിനം ലഭിച്ചത്.
9,795.32 കോടി രൂപ മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് ഐപിഒ. ഓഹരിയൊന്നിന് 545 രൂപ മുതൽ 574 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്.  ഐപിഒ ആരംഭിക്കുന്നതിന് മുന്നോടിയായി ആങ്കർ നിക്ഷേപത്തിലൂടെ 2,663 കോടി രൂപയും, പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 1,880 കോടി രൂപയും കമ്പനി സമാഹരിച്ചിരുന്നു. പൂർണ്ണമായും ഓഫർ ഫോർ സെയിൽ മുഖേന നടക്കുന്ന ഐപിഒ നാളെ (16ന്) അവസാനിക്കും.