എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിൽ നിന്നും വിദ്യാർഥികളെ ഇറക്കിക്കൊണ്ടു പോയ സംഭവം; കെഎസ്‌യുവി​ന്റെ പരാതിയിൽ വിശദീകരണം തേടി വിദ്യാഭ്യാസ ഉപ ഡയറക്ടർ

കോഴിക്കോട്: എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിൽ നിന്നും വിദ്യാർഥികളെ ഇറക്കിക്കൊണ്ടു പോയ സംഭവം. വിശദീകരണം തേടി വിദ്യാഭ്യാസ ഉപ ഡയറക്ടർ. ജില്ലാ വിദ്യാഭ്യാസ ഓഫീസറോടാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ വിശദീകരണം തേടിയത്. കെഎസ്‌യു നൽകിയ പരാതിയിലാണ് നടപടി.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ നിന്നും കുട്ടികളെ ഇറക്കികൊണ്ടുപോയത്. ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പാൾ ടി. സുനിൽ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *