എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’; മല്ലിക സുകുമാരനോട് സംസാരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഉയർന്നു വരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മല്ലിക സുകുമാരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മലയാള സിനിമ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് മോഹൻലാലും പൃഥ്വിരാജുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമുള്ള തന്റെ പിന്തുണ അറിയിക്കാനും മന്ത്രി മറന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വില നൽകുന്ന നമ്മുടെ സംസ്ഥാനത്ത് സിനിമയ്‌ക്കെതിരെയും അതിന്റെ ഭാഗമായവർക്കെതിരെയും സൈബർ അക്രമണങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള സമ്മർദമോ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വാണിജ്യ സിനിമ എന്നതിലുമപ്പുറം എമ്പുരാൻ ചർച്ച ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഗുജറാത്ത്‌ കലാപവും ഗോത്ര സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരത്തിലെ ജനങ്ങൾ അനുവദിക്കില്ല. ഗുജറാത്ത് അല്ല കേരളമെന്ന് സംഘപരിവാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ ടീമിന് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. കേരളം തന്നെ അതിനുള്ള പ്രതിരോധം തീർക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *