Home » Blog » kerala Max » എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
sandeep-varrier-1-680x450

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. എം.എൽ.എയും കൂടെയുണ്ടായിരുന്ന മറ്റു യാത്രികരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദേശീയപാത 66-ൽ മലപ്പുറം കൊളപ്പുറം കോട്ടക്കൽ റോഡിലെ കോയിച്ചനയിൽ വെച്ച് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.

എം.എൽ.എയുടെ കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ തമ്മിലും കൂട്ടിയിടിച്ചു. എന്നാൽ ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *