Home » Blog » kerala Mex » ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ മിന്നും നേട്ടം! 2025-ൽ അയച്ചത് 23 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ
iphone-16 (2)

ഇന്ത്യയിൽ നിന്ന് 2025-ൽ ഏറ്റവും കൂടുതൽ മൂല്യത്തിന് കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ആപ്പിളിന്റെ ഐഫോൺ മാറിയെന്ന് റിപ്പോർട്ടുകൾ. വിവിധ ഫാക്ടറികളിൽ നിന്നായി 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതി 30.13 ബില്യൺ ഡോളറായിരുന്നു, ഇതിൽ 76 ശതമാനവും ആപ്പിളിന്റെ വക. 2024-നെ അപേക്ഷിച്ച് സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 47 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

മുൻവർഷം ആപ്പിളിന്റെ കയറ്റുമതി 11.5 ബില്യൺ ഡോളറായിരുന്നു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ മൂന്നാം സ്ഥാനത്ത് 16.34 ബില്യൺ ഡോളർ മൂല്യമുള്ള ഡീസൽ ഫ്യുവലാണ്. അതേസമയം, ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോൺ ഇറക്കുമതിക്ക് യുഎസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന ‘ഫെന്റനിൽ താരിഫ്’ നീക്കം ചെയ്തത് 2026-ൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ വളർച്ചയെ ബാധിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്.