ഇടുക്കിയിലെ കല്യാണത്തണ്ട്; കാഴ്ചകളുടെ വിസ്മയലോകം

ഒരൊഴിവ് സമയം കിട്ടിയാൽ കുടുംബത്തോടൊപ്പം ഔട്ടിങ് പോകുന്നത് ഒന്നുങ്കിൽ ഊട്ടിയിലേക്കോ അല്ലെങ്കിൽ മൂന്നാറിലേക്കോ ആകും. എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെങ്കിലും ഊട്ടി, മൂന്നാർ എന്നിവ പലരുടെയും ലിസ്റ്റിൽ ഒഴിവാക്കാനാവാത്ത ഇടങ്ങളാണ്.

മൂന്നാറില്‍ കാണുന്ന കാഴ്ചകള്‍ക്ക് സമാനമായ വ്യൂപോയിന്റുകളും തണുപ്പും കുളിര്‍കാറ്റുമെല്ലാം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇടുക്കി ജില്ലയിലെ കല്യാണത്തണ്ട്. അഞ്ചുരുളി തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം എന്നതാണ് പ്രധാന സവിശേഷത. 12 വര്‍ഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും കല്യണത്തണ്ടിലുണ്ട്.

വേനൽക്കാലത്ത് കട്ടപ്പന ഉൾപ്പെടെ ചുട്ടുപൊള്ളുമ്പോഴും കല്യാണത്തണ്ട് കൂളായിരിക്കും. വെള്ളം കുറവാണെങ്കിൽ ജലാശയത്തിൽ അവിടെയുമിവിടെയുമൊക്കെയായി ചെറിയ ദ്വീപുകൾ തെളിഞ്ഞുകാണാം. മൺസൂൺ വന്നെത്തിയതോടെ പച്ച പുതച്ച കല്യാണത്തണ്ട് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. മൂടൽ മഞ്ഞില്ലെങ്കിൽ വാഗമൺ മലനിരകളും ഇവിടെ നിന്നാൽ കാണാൻ സാധിക്കും. കട്ടപ്പന – ചെറുതോണി റൂട്ടിൽ നിര്‍മലാ സിറ്റിയിൽ നിന്ന് രണ്ട് കിലോ മീറ്ററോളും ഉള്ളിലേയ്ക്ക് യാത്ര ചെയ്താൽ കല്യാണത്തണ്ടിലെത്താം.

More From Author

Leave a Reply

Your email address will not be published. Required fields are marked *