Your Image Description Your Image Description

ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് പ്രവേശനം തുടരുന്നു. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ഉണ്ടായിരിക്കും. കേന്ദ്ര സർക്കാറിന്റെ എൻസിവിഇടി സർട്ടിഫിക്കറ്റ് കോഴ്‌സിന് ശേഷം ലഭിക്കും. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് കോഴ്സ് പഠിക്കാൻ യോഗ്യത. 10-ാം ക്ലാസ് പാസായിരിക്കണം. താല്പര്യമുള്ളവർ ജൂലൈ 31ന് മുമ്പ് ചെറിയ കലവൂരിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെത്തി പ്രവേശനം നേടണം. 15 പേർക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 9495999680, 9495999782.

Related Posts