അൽകാസർ വാച്ചസ്, ഡിക്യു മിസ്സ്‌ ക്യുൻ കേരള 2025 കിരീടം ദുർഗ്ഗ സുരേന്ദ്രന് സ്വന്തം

അൽകാസർ വാച്ചസ്, ഡിക്യു മിസ്സ്‌ ക്യുൻ കേരള 2025 കിരീടം കൊട്ടാരക്കര മേലില സ്വദേശി
ദുർഗ്ഗ സുരേന്ദ്രൻ സ്വന്തമാക്കി. ഐശ്വര്യ ഉല്ലാസ് ഫസ്റ്റ് റണ്ണറപ്പും സൗമ്യ എസ് തോമസ് സെക്കന്റ്‌ റണ്ണറപ്പുമായി. വിജയിയെ സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സി ഇ ഒ സാജൻ വർഗീസും ഫസ്റ്റ് റണ്ണറപ്പിനെയും സെക്കന്റ്‌റണ്ണറപ്പിനെയും പെഗാസസ് ചെയർ മാൻ അജിത് രവി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത് എന്നിവർ സുവർണ്ണ കിരീടങ്ങൾ അണിയിച്ചു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച 13 മത് മിസ്സ്‌ ക്യുൻ കേരള മത്സരത്തിലാണ് ഇവർ കീരീടം ചൂടിയത്. പറക്കാട്ട് ജ്യൂവലറിയിലെ പ്രീതി പ്രകാശ് രൂപകല്പന ചെയ്ത കിരീടങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *