അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ്രയും ഒഡീഷയുമുള്ളത്. ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധം. എണ്ണൂർ എക്സ്പ്രസ് വേയിൽ ഗതാഗതം നിരോധിച്ചു. ഒരു ലക്ഷത്തിലേറെ പേരെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാറ്റി താമസിപ്പിച്ചിട്ടുള്ളത്. നൂറോളം ട്രെയിനുകളും 21 വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തമാണ്. ചെന്നൈ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ച് കയറിയതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവച്ചു