Home » Blog » kerala Max » അഭിമന്യു വധക്കേസ്; സാക്ഷിവിസ്താരം തുടരുന്നു
abhimanyu-680x450

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിവിസ്താരം തുടരുന്നു. കേസിലെ രണ്ടാം സാക്ഷിയും അഭിമന്യുവിന്റെ ഹോസ്റ്റൽ മുറിയിലെ സഹവാസിയുമായിരുന്ന ബോബിൻസ് ജോസഫ് ജോർജിന്റെ എതിർവിസ്താരമാണ് പൂർത്തിയായി വരുന്നത്. അക്രമസംഭവം നേരിട്ട് കണ്ടതോടെ താൻ കടുത്ത പരിഭ്രാന്തിയിലായെന്നും ബഹളം കേട്ട് ഓടിയെത്തിയ മറ്റു വിദ്യാർത്ഥികളാണ് അഭിമന്യുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബോബിൻസ് മൊഴി നൽകി.

നേരത്തെ നടന്ന തിരിച്ചറിയൽ പരേഡിൽ 16 പ്രതികളിൽ 14 പേരെയും ബോബിൻസ് തിരിച്ചറിഞ്ഞിരുന്നു. കൂടാതെ കോടതിയിൽ വെച്ച് 15 പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു. ബോബിൻസിന്റെ സാക്ഷിവിസ്താരം വരുംദിവസങ്ങളിലും തുടരും. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് എതിർവിസ്താരം നടത്തിയത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനുവേണ്ടി അഡ്വ. കെ.എസ്. അരുൺകുമാർ, പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി.എം. ആതിര, കെ.പി. അമൃത എന്നിവർ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *