Home » Blog » kerala Mex » അണ്ണാ വികസന കഴകം; വിജയ്ക്കെതിരെ പുതിയ പാർട്ടിയുമായി പവർസ്റ്റാർ ശ്രീനിവാസൻ
f7b1ca61ed46a473a235c37fa5fd309b289aa96cf0a8ea83eb82ef26d934e79b.0

മിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ നേരിടാൻ പുതിയ പാർട്ടി പ്രഖ്യാപനവുമായി ഹാസ്യനടൻ പവർസ്റ്റാർ ശ്രീനിവാസൻ രംഗത്ത്. ‘അണ്ണാ വികസന കഴകം’ എന്നാണ് തന്റെ പുതിയ പാർട്ടിയുടെ പേരെന്ന് അദ്ദേഹം ചെന്നൈയിൽ അറിയിച്ചു. രാഷ്ട്രീയത്തിൽ തന്റെ പ്രധാന എതിരാളി വിജയ് ആണെന്നും വരാനിരിക്കുന്ന പോരാട്ടം ടി.വി.കെ.യും എ.വി.കെ.യും തമ്മിലായിരിക്കുമെന്നുമാണ് ശ്രീനിവാസന്റെ വെല്ലുവിളി.

പുതിയ പാർട്ടി രൂപീകരിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്കായിരിക്കും തന്റെ പിന്തുണയെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പ്രവചിച്ചു. നിലവിലെ തിരഞ്ഞെടുപ്പിലോ അല്ലെങ്കിൽ അടുത്ത തവണയോ എ.വി.കെ. മത്സരരംഗത്തുണ്ടാകുമെന്നും പാർട്ടി പ്രഖ്യാപന ചടങ്ങുകൾ ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബി.ജെ.പി., ടി.എം.സി., റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീനിവാസൻ ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഡി.എം.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇദ്ദേഹം മുൻപ് ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിക്കുന്ന രീതിയിലുള്ള ശ്രീനിവാസന്റെ ഈ പുതിയ നീക്കം തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.