images (69)

അടിസ്ഥാന ജനവിഭാഗത്തിന് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്ന് രാജ്യസഭാ എംപി എ.എ റഹീം. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ കഷ്ടത അനുഭവിച്ചിരുന്ന അറുപതിനായിരത്തിൽപരം മനുഷ്യരെ അതിദാരിദ്യത്തിൽ നിന്ന് മോചിപ്പിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ ചെട്ടിയാംപാറ അംഗൻവാടിയും തയ്യൽ യൂണിറ്റ് മന്ദിരവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പിയുടെ 2023-24 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി. ജെ.സുരേഷ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ.ലിജുകുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *