അടിപൊളി ബഡ്ജറ്റ് ഫ്രണ്ട്‌ലി; Z10 ലൈറ്റ് 5G ജൂൺ 18ന് വിപണിയിൽ

ഡ്ജറ്റ് വിഭാഗക്കാരെ ചേർത്തു നിർത്തി ഐക്യൂ. വില കുറഞ്ഞതും എന്നാൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതുമായ Z10 ഫോൺ സീരീസിലെ പുതിയ താരമാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഐക്യൂ തയ്യാറെടുക്കുന്നത്. ഐക്യൂ Z10 ലൈറ്റ് 5G വിപണിയിലെത്തുക ജൂൺ 18 നാണ്. കമ്പനി എക്സ് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചു.

6000 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമായാണ് Z10 ലൈറ്റ് 5G എത്തുന്നത്. 120 hz റീഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി പ്ലസ് ഡിസ്പ്ളേയാവും ഫോണിന് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ചിപ്പ് സെറ്റ് സ്നാപ്പ് ഡ്രാഗൺ ആണോ മീഡിയ ടെക് ആണോ എന്നത് എന്നുള്ള സ്ഥിരീകരണം വന്നിട്ടില്ല.

സ്നാപ്പ് ഡ്രാഗൺ ആണെങ്കിൽ 4 gen 2 ആയിരിക്കും എന്നും സൂചനകളുണ്ട്. 50 മെഗാപിക്സലിന്റെ ഡ്യുവൽ കാമറയായിരിക്കും ഫോണിന് നൽകുക. 8 എം പി സെൽഫി ഷൂട്ടറുമുണ്ടാകും. 9,999 രൂപയിലാവും വില ആരംഭിക്കുന്നതെന്നാണ് പ്രതീക്ഷ. മുൻഗാമിയെപ്പോലെ 4GB, 6GB റാം ഓപ്ഷനുകളും കുറഞ്ഞത് 128GB അടിസ്ഥാന സ്റ്റോറേജും ഈ ഫോണിൽ ഉണ്ടായിരിക്കും. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *