Home » Blog » Kerala » Wi-Fi സ്ലോ ആണോ? Bluetooth ഓഫ് ചെയ്താൽ വേഗത കൂടുമെന്ന വാദത്തിൽ സത്യമെത്ര?
modern-wifi-router-speedometer-internet-260nw-2297482995

സ്മാർട്ട്‌ഫോണുകളിലും ലാപ്ടോപ്പുകളിലും ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രിക്കുകൾ പ്രചരിക്കാറുണ്ട്. അതിലൊന്നാണ് ബ്ലൂടൂത്ത് ഓഫ് ചെയ്താൽ വൈ-ഫൈ വേഗത സൂപ്പർ ഫാസ്റ്റാകുമെന്ന അവകാശവാദം. ബ്ലൂടൂത്തും വൈ-ഫൈയും ഒരേസമയം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ചില സാങ്കേതിക കാരണങ്ങളാണ് ഇത്തരമൊരു സംശയത്തിന് കാരണം. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും ശരിയല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

 

ബ്ലൂടൂത്തും വൈ-ഫൈയും വയർലെസ് സാങ്കേതികവിദ്യകളായതിനാൽ ചില അവസരങ്ങളിൽ അവ രണ്ടും ഒരേ 2.4GHz ഫ്രീക്വന്‍സി ബാന്‍ഡ് ഉപയോഗിക്കാറുണ്ട്. ഇത് ചെറിയ തോതിൽ സിഗ്നൽ തടസ്സങ്ങൾക്ക് കാരണമാകാമെങ്കിലും, പുതിയ തലമുറയിലെ സ്മാർട്ട്‌ഫോണുകളെല്ലാം ഈ തടസ്സങ്ങൾ ഒഴിവാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ സാധാരണ സാഹചര്യങ്ങളിൽ ബ്ലൂടൂത്ത് ഓഫാക്കുന്നത് വൈഫൈ വേഗതയെ കാര്യമായി ബാധിക്കില്ല. വളരെ പഴയ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിൽ ചിലപ്പോൾ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും, വേഗതയേറിയ വൈ-ഫൈ ഇത് ഉറപ്പുനൽകുന്നില്ല.

 

ഇന്റർനെറ്റ് വേഗത കുറവാണെങ്കിൽ ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നതിന് പകരം മറ്റ് ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. റൂട്ടറും ഫോണും 5GHz Wi-Fi ബാൻഡിലേക്ക് മാറ്റുക, റൂട്ടർ തടസ്സങ്ങളില്ലാത്ത തുറന്ന സ്ഥലത്ത് സ്ഥാപിക്കുക, റൂട്ടർ റീസ്റ്റാർട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി ഇന്റർനെറ്റ് വേഗത വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *