Home » Blog » kerala Mex » ടാറ്റാ എഐഎ എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സ് ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി 16 വരെ
Tata AIA logo

കൊച്ചി: എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സിൽ ഉള്‍പ്പെട്ട ഓഹരികളില്‍ നിക്ഷേപിച്ചു ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കാന്‍ വഴിയൊരുക്കുന്ന ടാറ്റാ എഐഎ ലൈഫ് എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റാ എഐഎ ലൈഫ് എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സ് പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ ന്യൂ ഫണ്ട് ഓഫര്‍ ഫെബ്രുവരി 16 വരെ നടത്തും.

 

സുതാര്യമായ ഇന്‍ഡെക്‌സ് മാതൃകയിലൂടെ തെരഞ്ഞെടുത്ത 50 കമ്പനികളിലായിരിക്കും ടാറ്റാ എഐഎ ലൈഫ് എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സ് ഫണ്ട് നിക്ഷേപിക്കുക. കുട്ടികളുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യല്‍, ആസ്‌തികള്‍ കെട്ടിപ്പടുക്കല്‍, ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്ക് ഉചിതമായ പദ്ധതിയാണിത്. ആശങ്കകളില്ലാത്ത റിട്ടയര്‍മെന്‍റ് ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഉചിതമായ പദ്ധതിയാണ് ടാറ്റാ എഐഎ ലൈഫ് എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സ് പെന്‍ഷന്‍ ഫണ്ട്.

 

ബിഎസ്ഇ 500 എന്‍ഹാന്‍സ്‌ഡ് വാല്യു 50 കസ്റ്റമൈസ്‌ഡ് ഇന്‍ഡെക്‌സ് ആയിരിക്കും ഈ ഫണ്ടുകളുടെ അടിസ്ഥാന സൂചിക. പദ്ധതി നിക്ഷേപങ്ങളുടെ 70-100 ശതമാനം ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലുമാകും നടത്തുക. 0-30 ശതമാനം കാഷ്, മണി മാര്‍ക്കറ്റ് പദ്ധതികളില്‍ നിക്ഷേപിക്കും.

 

ക്ഷമയോടു കൂടിയ നിക്ഷേപങ്ങള്‍ക്ക് കാലക്രമേണ മികച്ച നേട്ടം നല്‍കുന്നവയാണ് ഓഹരി വിപണിയെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ഓഹരികള്‍ തെരഞ്ഞെടുക്കുന്നതിലും വിപണിയിലെ സമയം തെരഞ്ഞെടുക്കുന്നതിലും പല നിക്ഷേപകരും ബുദ്ധിമുട്ടുന്നുണ്ട്. ഇവയെല്ലാം ലളിതമാക്കുന്ന രീതിയിലാണ് തങ്ങളുടെ എന്‍ഹാന്‍സ്‌ഡ് വാല്യു ഇന്‍ഡെക്‌സിന്‍റെ രീതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.