Home » Blog » kerala Max » ശബരി റെയിൽവേ – മലയോരത്തിന് അനിവാര്യം: ബിഷപ്പ് റാഫേൽ തട്ടിൽ
IMG-20260422-WA0071

എറണാകുളം -സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സപ്തതിയുടെ നിറവിൽ നിൽക്കുമ്പോൾ കാക്കനാട് സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ എത്തി ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ ആശംസകൾ അർപ്പിച്ചു.

കേവലം ഒരു ജന്മദിന സന്ദർശനത്തിനപ്പുറം നാടിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും കൂടിക്കാഴ്ച സാക്ഷ്യം വഹിച്ചുയെന്ന് ഹിൽഡെഫ് ജന. സെക്രട്ടറി അശ്വന്ത് ഭാസ്കർ പറഞ്ഞു.

മലയോര മേഖലയുടെ സമഗ്ര വികസനത്തെക്കുറിച്ചും അവിടുത്തെ കർഷകരും സാധാരണക്കാരും
നേരിടുന്ന ജീവിതപ്രശ്നങ്ങളെക്കുറിച്ചും ഒക്കെ ചർച്ചയായിമലയോര ജനതയുടെയും പ്രയാസങ്ങൾ അതീവ താല്പര്യത്തോടെ കേട്ട അദ്ദേഹം ദശകങ്ങളായി അയ്യപ്പഭക്തന്മാരും മലയോര ജനതയും സ്വപ്നം കാണുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുള്ള ചർച്ചകളിൽ ഹൃദയപൂർവ്വം പങ്കുചേർന്നു
ശബരി റെയിൽവേ പദ്ധതി മലയോരത്തിന് അനിവാര്യമാണെന്നും
പാത എരുമേലിയിൽ അവസാനിക്കാതെ തിരുവനന്തപുരം വരെ നീട്ടിയാൽ മാത്രമേ മലയോരത്തിന് അർഹതപ്പെട്ട വികസന സാധ്യമാകൂ എന്നും ബിഷപ്പ് പറഞ്ഞു.

ജനകീയ വിഷയങ്ങളിൽ തന്റെ പൂർണ്ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത പിതാവ് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ വലിയ കരുതൽ പ്രകടിപ്പിച്ചു. ആത്മീയ നേതൃത്വത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പിതാവിന്റെ നിലപാടുകൾ വികസന പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരുന്നതാണെന്നും അശ്വന്ത് ഭാസ്കർ പറഞ്ഞു.