Home » Blog » Kerala » രാജസ്ഥാൻ ആരാധകർക്ക് നിരാശ; റോയൽസ് ഇക്കുറി പതറുമെന്ന് മുൻ ഇന്ത്യൻ സെലക്ടർ കെ. ശ്രീകാന്ത്.
images (13)

ഐപിഎൽ 19-ാം സീസണിലെ പോരാട്ടങ്ങൾ പകുതി ഘട്ടം പിന്നിടുമ്പോൾ പ്ലേഓഫ് ചിത്രം കൂടുതൽ വ്യക്തമാവുകയാണ്. ഇനിയുള്ള മത്സരങ്ങൾ ടോപ്പ് ഫോർ പോരാട്ടത്തെ ആവേശത്തിലാക്കുമെന്നുറപ്പാണ്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബ് കിങ്‌സ്, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു, കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാൽ, ഈ പട്ടികയിൽ ഒരു വമ്പൻ അഴിച്ചുപണി പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇത്തവണത്തെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് ശ്രീകാന്ത് മനസ് തുറന്നത്. നിലവിൽ പട്ടികയിൽ മുന്നിലുള്ള പഞ്ചാബ് കിങ്‌സ്, ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ പ്ലേഓഫ് യോഗ്യത നേടുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ നിലവിൽ നാലാം സ്ഥാനത്തുള്ള റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ അദ്ദേഹം പ്ലേഓഫ് പട്ടികയിൽ നിന്നും ഒഴിവാക്കി. രാജസ്ഥാനെ പുറന്തള്ളി അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം. ആദ്യ പകുതിയിൽ പതറിയെങ്കിലും മുംബൈ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.