Home » Blog » kerala Mex » ക്വസ്റ്റ് ഗ്ലോബലിൽ 90 ശതമാനം വനിത സാങ്കേതിക വിദഗ്ദർ: നേതൃനിരയിലും സ്ത്രീശക്തി

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എഞ്ചിനീയറിംഗ് മേഖലയിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ലോകത്തിലെ വലിയ സ്വതന്ത്ര പ്യുവർ-പ്ലേ എഞ്ചിനീയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ വ്യക്തമാക്കി.

ക്വസ്റ്റ് ഗ്ലോബലിന്റെ ആഗോള തൊഴിൽ ശക്തിയുടെ 25 ശതമാനം സ്ത്രീകളാണ്. ക്വസ്റ്റ് ഗ്ലോബലിന്റെ ഏറ്റവും വലിയ ഡെലിവറി കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം സെന്റ്റിൽ 46 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരുമാണ്.

ക്വസ്റ്റ് ഗ്ലോബലിലെ 90 ശതമാനം സ്ത്രീ ജീവനക്കാരും സാങ്കേതിക മേഖലകളിലാണ്. അതായത് പത്തിൽ ഒമ്പത് സ്ത്രീകളും എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ സ്റ്റെം തൊഴിൽ ശക്തിയുടെ ഏകദേശം 28 ശതമാനം സ്ത്രീകളാണെങ്കിലും ക്വസ്റ്റ് ഗ്ലോബലിന്റെ വ്യത്യാസം പങ്കാളിത്തത്തിന്റെ സ്വഭാവത്തിലാണ്. സാങ്കേതികേതര പ്രവർത്തനങ്ങളേക്കാൾ കോർ എഞ്ചിനീയറിംഗ് റോളുകളിൽ സ്ത്രീകളാണ് ക്വസ്റ്റ് ഗ്ലോബലിനെ നയിക്കുന്നത്.

ക്വസ്റ്റ് ഗ്ലോബലിലെ നേതൃസ്ഥാനങ്ങളിലേക്കുള്ള സ്ത്രീകളുടെ പ്രമോഷൻ മുൻ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം വർധിച്ച് 2025ൽ 25 ശതമനത്തിലേക്ക് എത്തി. കൂടാതെ കമ്പനിയിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞതായും, പുരുഷന്മരേക്കാൾ സ്ത്രീകൾ തുടരുന്നതായും കാണപ്പെടുന്നു.

എഞ്ചിനിയറിംഗ് മേഖയിലെ നൂതനാശയങ്ങൾ വൈവിധ്യമാർന്ന കാഴ്ച്ചപ്പാടുകളിലൂടെയാണ് വളരുന്നത്. ഇന്നത്തെ സങ്കിർണമായ വെല്ലുവിളികൾ പരിഹരിക്കാൻ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ക്വസ്റ്റ് ഗ്ലോബൽ സഹസ്ഥാപകനും സിഇഒയുമായ അജിത് പ്രഭു പറഞ്ഞു.

വനിത എഞ്ചിനിയർമാർ പ്രധാനസാങ്കേതിക റോളുകളിലും നേതൃത്വരംഗത്തും ഉണ്ടെന്ന്്് ഉറപ്പാക്കുകയെന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ക്വസ്റ്റ്് ഗ്ലോബൽ പിപ്പിൾ ആൻഡ് കൾച്ചർ സീനിയർ വൈസ് പ്രസിഡന്റ് സോണിയ കുട്ടി അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി എഞ്ചിനിയറിംഗ് മേഖലയിലെ സ്ത്രീകളുടെ മുന്നേറ്റവും നേതൃപാടവവും ലക്ഷ്യമിട്ടുള്ള മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ക്വസ്റ്റ്് ഗ്ലോബൽ പുറത്തിറക്കി.

കമ്പനിയിലെ രണ്ടു വനിത നേതാക്കൾ പങ്കെടുക്കുന്ന ഈ വിഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.