Home » Blog » kerala Max » മഞ്ഞപ്രയിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ആചരിച്ചു
IMG-20261102-WA0002

മഞ്ഞപ്ര : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനവും ഇന്ത്യയുടെ ഉരുക്കു മനുഷ്യനും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിൻ്റെ 151-ാമത് ജന്മദിന അനുസ്മരണവും മഞ്ഞപ്രയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര ജംഗ്ഷനിൽ നടന്ന അനുസ്‌മരണ സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ രാജൻ പല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ മുടേരിപ്പടി അധ്യക്ഷത വഹിച്ചു.
ഇരു നേതാക്കളുടെയും അലങ്കരിച്ച ഛായ ചിത്രങ്ങളിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, തിരി കത്തിക്കൽ അനുസ്‌മരണ പ്രസംഗങ്ങൾ എന്നിവ ഉണ്ടായിരുന്നു. എം. വി ദേവസി , സരിത സുനിൽ ഇളയിടത്ത്, ഡേവീസ് മണവാളൻ , ടിനു മോമ്പിൻസ്, ലീമ ബിനോയ് സരിത സുനിൽ ചാലാക്ക , അലക്സ് ആൻ്റു, ഷീല മനോജ് എന്നിവർ പ്രസംഗിച്ചു.

ഇന്ദിര ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച ഇന്ദിര പ്രിയദർശിനി അനുസ്മരണ യോഗം
മഞ്ഞപ്ര ഗവ. ഹൈസ്കൂൾ റിട്ടേയേർഡ് ഹെഡ്മിസ്ട്രസ് ലീലാമ്മ ജോർജ് മംഗലി നിർവ്വഹിച്ചു ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു.
സിജു ഈ രാളി, ജോസൺ വി ആൻറണി, ഗ്രാമ പഞ്ചായത്തംഗം സെബാസ്‌റ്റ്യൻ കൊട്ടേക്കാലി, എം.ഇ സെബാസ്‌റ്റ്യൻ, മാത്യൂസ് മഞ്ഞപ്ര, ദിനു ജോർജ്, സജി കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വടക്കുംഭാഗം ജംഗ്ഷനിൽ നടത്തിയ ഇന്ദിരജീ അനുസ്‌മരണം പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു, സാജു കോളാട്ടു കുടി, ചിഞ്ചു ജിജോ, ബിനോയ് പാറയ്ക്ക, എ. കെ. പവിത്രൻ, പൗലോസ് ചെന്നേക്കാടൻ, ബൈജു കോളാട്ടു കുടി എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *