
മഞ്ഞപ്ര :യുഡിഎഫ് സർക്കാരി ൻ്റെ നൂറ് ദിന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മുഖ്യമന്ത്രി വിഡി സതീശനെസന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.ജനക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകി വരുന്ന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും, ആശംസകളും, നന്ദിയും അറിയിക്കുന്നതിൻ്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ , എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ, പത്താം വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ, മണ്ഡലം എക്സിക്യൂട്ടിവ് അംഗം എം.ഇ സെബാസ്‌റ്റ്യൻ, ഗവ. ഹൈസ്കൂൾ ബൂത്ത് പ്രസിഡൻറ് പി.വി ജോബി, കേരള സേറ്ററ്റ് സർവ്വീസ് പെൻഷനേഴസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സജി കല്ലറയ്ക്കൽ, ഐഎൻടിയുസി മണ്ഡലം സെക്രട്ടറി ആൻ്റു തോട്ടുങ്ങ എന്നിവർ ചേർന്നാണ് മുഖന്ത്രിയെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചത്
സന്ദർശനവേളയിൽ പുഷ്പ ഗുചഛം
നൽകിയാണ് അഭിനന്ദനങ്ങൾ കൈമാറിയത്.
ഫോട്ടോ: യുഡിഎഫ് സർക്കാരിൻ്റെ നൂറ് ദിന ജനക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മഞ്ഞപ്രയിലെ കോൺഗ്രസ് പ്രവർത്തകർ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
