
മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ലയോള ലൈനിൽ പൈപ്പ് തകർന്ന് ശുദ്ധജലം തെരുവിലേക്ക് ഒഴുകുന്നു. അധികൃതരുടെ അനാസ്ഥ മൂലം വൻജല ചോർച്ചയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ദുരവസ്ഥ വിലപ്പെട്ട ശുദ്ധ ജലം ആയിരകണക്കിന് ലിറ്ററാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. വിഷയത്തിൻ്റെ
ഗൗരവം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ അടക്കം ബന്ധപ്പെട്ട അധികൃതരെ പലവട്ടം സമിപിച്ചെങ്കിലും ശാശ്വതമായ
ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാസങ്ങൾ ഏറെ പിന്നിട്ടിട്ടും പൈപ്പ് തകരാർ പരിഹരിക്കാൻ നാളിത് വരെ കഴിയാത്തതിൽ നാട്ടുക്കാർ ശക്തമായ പ്രതിഷേധത്തിലാണ്. വാർഡിൻ്റെവിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്ന സമയങ്ങളിലാണ് ഇവിടെ പൈപ്പ് തകരാർ ഉണ്ടായത്. അധികൃതരുടെ അനങ്ങാപ്പാറ നയം മൂലം കുടിവെള്ള പൈപ്പ് നന്നക്കാതെ ശുദ്ധ ജലം പാഴായി കൊണ്ടിരിക്കുന്നത് അധികൃതർ ഇത് കാണാതെ പോകരുത്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് പൈപ്പിൻ്റെ ചോർച്ച പരിഹരിക്കണമെന്ന് കോൺഗ്രസ് ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.
