Home » Blog » kerala Max » കൊച്ചിയിൽ പോപ്പ്-അപ്പ് പാർക്കുമായി ഹൈബ് ഇന്ത്യ
IMG-20261015-WA0001

കൊച്ചി: ഹൈബ് ഇന്ത്യ ഓഡിഷൻ ഫൈനൽ കോളിന്റെ ഭാഗമായി ഹൈബ് ഇന്ത്യയുടെ പോപ്പ്-അപ്പ് പാർക്ക് ഒക്ടോബർ 17ന് കൊച്ചിയിലെ സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയാണ് പരിപാടി. സാറാ ബ്ലാക്കിന്റെ ലൈവ് പെർഫോമൻസും ഡിജെ ഗണിന്റെ നേതൃത്വത്തിലുള്ള കെ-ഡാൻസ് പാർട്ടിയും പ്രധാന ആകർഷണങ്ങളാണ്. ഫോട്ടോ ബൂത്ത്, ടിഎക്സ്ടി ഫോട്ടോ ഓപ്പ്, വീവേഴ്സ് മെസേജ് വാൾ തുടങ്ങിയ അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഗായനം, റാപ്പ്, നൃത്തം, അഭിനയം, മോഡലിങ് മേഖലകളിൽ താൽപര്യമുള്ള 2005നും 2011നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് വേദിയിൽ നേരിട്ട് ഓഡിഷനിൽ പങ്കെടുക്കാം. ഡിസ്‌ട്രിക്ട് പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *