കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത തല മദ്യ- ലഹരി വിരുദ്ധഞായർ ആചരണം കറുകുറ്റി സെൻറ് സേവ്യഴേസ് ഫൊറോന പള്ളിയിൽ നടക്കും.
കേരള കത്തോലിക്ക സഭ മദ്യ- ലഹരി വിരുദ്ധ
ഞായർ ആചരിക്കുന്ന മാർച്ച് എട്ടിന് എറണാകുളം – അങ്കമാലി മേജർ അതിരൂപത കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരിക്കും.
രാവിലെ പത്തിന് ഫൊറോന പള്ളിയിൽ നടക്കുന്ന സമ്മേളനം വികാരി ഫാ. മാത്യു കോനാട്ടുകുഴി ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിക്കും. അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ മദ്യവിരുദ്ധഞായർ സന്ദേശം നൽകും.അന്നേ ദിവസം രൂപതയുടെ കീഴിൽ വരുന്ന എല്ലാ ഇടവക പള്ളികളിലും ദിവ്യബലിയർപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കുർബാന മദ്ധ്യേ കേരള കത്തോലിക്ക സഭയുടെ സർക്കുലർ വായിക്കുമെന്ന് ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അറിയിച്ചു. എക്സെസ് റേഞ്ച് ഓഫീസർ സി. എ സിദ്ധിഖ് ബോധവൽക്കരണ ക്ലാസ് നയിക്കുംആനിമേറ്റർ സിസ്റ്റർ മരിയൂസ, മധ്യമേഖല സെക്രട്ടറി ചെറിയാൻ മുണ്ടാടൻ, അതിരൂപത -ഫൊറോന ഭാരവാഹികളായ ജോസ് പടയാട്ടി, ചാക്കോച്ചൻ കരുമത്തി , ബെന്നി പൈനാടത്ത് എന്നിവർ പ്രസംഗിക്കും.സർക്കുലർ വായന, മദ്യ- ലഹരി വിരുദ്ധസന്ദേശം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിമോചന ദീപം തെളിയിക്കൽ ബോധവൽക്കരണ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
